Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khajuri Khas Metro Station

ക​ഞ്ചാ​വ് ത​ർ​ക്കം: സു​ഹൃ​ത്തി​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന് ഇ​ഷ്ടി​ക​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു; യു​വാ​വ് ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഖ​ജൂ​രി ഖാ​സ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം സു​ഹൃ​ത്തി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ചാ​ന്ദ് ബാ​ഗ് സ്വ​ദേ​ശി​യാ​യ ഷി​ഫാ​യ​ത്ത് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചാ​ന്ദ് ബാ​ഗ് സ്വ​ദേ​ശി​യും കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ര​നു​മാ​യ അ​സ്ഹ​റു​ദ്ദീ​ൻ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖ​ജൂ​രി ഖാ​സ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള കാ​ട്ടു​പൊ​ന്ത​ക​ൾ​ക്കി​ട​യി​ൽ ഇ​ഷ്ടി​ക​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ജൂ​ൺ എ​ട്ടി​നാ​ണ് അ​സ്ഹ​റു​ദ്ദീ​ന്‍റെ അ​ഴു​കി​ത്തു​ട​ങ്ങി​യ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ജൂ​ൺ 5-നാ​യി​രു​ന്നു കൊ​ല​പാ​ത​ക​ത്തി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഖ​ജൂ​രി ഖാ​സ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ കാ​ട്ടു​പൊ​ന്ത​യി​ലി​രു​ന്ന് ഇ​രു​വ​രും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും, അ​സ്ഹ​റു​ദ്ദീ​ൻ ഷി​ഫാ​യ​ത്തി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര​ബു​ദ്ധി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ അ​സ്ഹ​റു​ദ്ദീ​ൻ സ​മീ​പ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ താ​ഴെ​വീ​ണ് പ​രി​ക്കേ​റ്റു. ഈ ​സ​മ​യം നോ​ക്കി ഷി​ഫാ​യ​ത്ത് വ​ലി​യൊ​രു ക​ല്ലെ​ടു​ത്ത് അ​സ്ഹ​റു​ദ്ദീ​ന്റെ ത​ല​യി​ൽ പ​ല​ത​വ​ണ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ആ​രും കാ​ണാ​ത്ത രീ​തി​യി​ൽ ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ട് മൂ​ടി​യ ശേ​ഷ​മാ​ണ് പ്ര​തി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. സാ​ങ്കേ​തി​ക തെ​ളി​വു​ക​ളു​ടെ​യും പ്രാ​ദേ​ശി​ക അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഖ​ജൂ​രി ഖാ​സ് പോ​ലീ​സ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up